കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

സംസ്ഥാനത്ത് വൈദ്യുതി സർചാർജ് ജനുവരിയിലും തുടരും

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ജനുവരി മാസത്തിലും തുടരും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. പത്തുപൈസയ്ക്ക് പുറമേ നിലവിലുള്ള 9 പൈസ സർചാർജ് 17 പൈസയാക്കണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം അംഗീകരിച്ചില്ല.

പുതുവർഷത്തില്‍ സർചാർജ് ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉപയോക്താക്കള്‍. ഇതിനിടെയാണ് തിരിച്ചടി.

കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോള്‍ സർച്ചാർജ്.

ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വർധനയാണ് സർചാർജിലൂടെ ഈടാക്കുന്നത്.

X
Top