
തിരുവനന്തപുരം: 23-മത് റഷ്യന്‍ എഡ്യുക്കേഷന്‍ ഫെയര്‍ തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസില്‍ ചൊവ്വാഴ്ച നടന്നു. മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് സൈക്കോളജി ആന്‍ഡ് എഡ്യുക്കേഷന്‍, മോസ്‌കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് സിവില്‍ എന്‍ജിനീയറിംഗ്, യുളിയാനോവ്‌സ്‌ക് സ്‌റ്റേറ്റ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, പീറ്റര്‍ ദി ഗ്രേറ്റ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, അസ്ട്രാഖാന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓറന്‍ബര്‍ഗ് സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, മാരി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, പേം സ്‌റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, മോസ്‌കോ മോസ്‌കോ റീജിയണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ റഷ്യന്‍ യൂണിവേഴ്‌സിറ്റികള്‍ പങ്കെടുത്തു. റഷ്യന്‍ ഫെഡറേഷന്‍ ഹോണററി കൗണ്‍സലും തിരുവനന്തപുരം റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായര്‍, റസ് എഡ്യുക്കേഷന്‍ എയര്‍ മാര്‍ഷല്‍ (റിട്ട.) ഡോ. പവന്‍ കപൂര്‍, റസ് എഡ്യുക്കേഷന്‍ എംഡി സയീദ് ഐ. റീഗന്‍ തുടങ്ങിയവരും പങ്കെടുത്തു. റസ് എഡ്യുക്കേഷന്‍, തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് എന്നിവരായിരുന്നു ഫെയറിന്റെ സംഘാടകര്‍.