
ന്യൂഡൽഹി: മൂന്നാം പാദത്തിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ ടെസ്‌ല ഇൻകോർപ്പറേറ്റിന് സാധിച്ചില്ല. കമ്പനിയുടെ വിതരണ ശൃംഖലയിലെ പ്രതിസന്ധിയാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മൂന്നാം പാദത്തിൽ കമ്പനി ലോകമെമ്പാടും 343,830 കാറുകൾ വിതരണം ചെയ്തു. എന്നാൽ ബ്ലൂംബെർഗ് സമാഹരിച്ച കണക്കുകളുടെ ശരാശരി അടിസ്ഥാനമാക്കി കഴിഞ്ഞ പാദത്തിൽ ടെസ്‌ല ഏകദേശം 358,000 വാഹനങ്ങളുടെ വിൽപ്പന രേഖപ്പെടുത്തുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിച്ചിരുന്നു.
പ്രാദേശിക ബാച്ച് കാറുകളുടെ നിർമ്മാണം തങ്ങളുടെ വാഹന വിതരണത്തെ ബാധിച്ചതായി ടെക്സസ് ആസ്ഥാനമായുള്ള ടെസ്‌ല ഒരു പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കമ്പനി ഇതുവരെ അതിന്റെ വിതരണ ശൃംഖലയിലെ പ്രശനങ്ങൾ പൂർണമായും പരിഹരിച്ചിട്ടില്ല. പ്രസ്തുത പാദത്തിൽ കമ്പനി 3,65,923 വാഹനങ്ങളാണ് നിർമ്മിച്ചത്.