ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ലോ വോള്‍ട്ടേജ് മോട്ടോര്‍, ഗിയര്‍വിംഗ് ബിസിനനസുകള്‍ സീമെന്‍സ് വില്‍ക്കുന്നു

ന്യൂഡല്‍ഹി: ലോവോള്‍ട്ടേജ് മോട്ടോര്‍,ഗിയര്‍ഡ് മോട്ടോര്‍ ബിസിനസുകള്‍ 2200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ സീമെന്‍സ് എജി അനുബന്ധ സ്ഥാപനമായ സീമെന്‍സ് ലാര്‍ജ് ഡ്രൈവ്‌സ് ഇന്ത്യ തീരുമാനിച്ചു. ഇതോടെ സീമെന്‍സ് ലിമിറ്റഡ് ഓഹരി കൂപ്പുകുത്തി. 8.68 ശതമാനം ഇടിഞ്ഞ് 3399.70 രൂപയിലായിരുന്നു ക്ലോസിംഗ്.

കഴിഞ്ഞ ദശകത്തില്‍ മധ്യ മുതല്‍ ഒറ്റ അക്ക സിഎജിആറില്‍ വളര്‍ന്ന ഔട്ട്‌സോഴ്‌സ്ഡ് മാനുഫാക്ചറിംഗ് ഉള്ള ഒരു ബിസിനസ്സ് സീമെന്‍സ് ഉപേക്ഷിക്കുകയാണ്. അതേസയം കമ്പനി വളര്‍ച്ച കൈവരിക്കുമെന്ന് കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അറിയിച്ചു.

516 കോടി രൂപയാണ് നാലാംപാദത്തില്‍ സീമെന്‍സ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61.9 ശതമാനം വര്‍ദ്ധനവ്.

വരുമാനം 28.8 ശതമാനം ഉയര്‍ത്തി 4401 കോടി രൂപയാക്കി. 31151 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനിയ്ക്കുള്ളത്.

സുനില്‍ മാത്തൂറിനെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫസറുമാക്കി നിയമിച്ചിട്ടുണ്ട്.

ഡാനിയേല്‍ സ്പ്ലിന്‍ഡറെ എക്സിക്യുട്ടീവ് ഡയറകടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാക്കി നിയമിച്ചു.

X
Top