സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

250 കോടിയുടെ നിക്ഷേപമിറക്കാൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ

മുംബൈ: അടുത്ത നാല് വർഷത്തിനുള്ളിൽ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രതിവർഷം 200–250 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി മുൻനിര ലോജിസ്റ്റിക് കമ്പനിയായ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലോജിസ്റ്റിക്‌സ് കമ്പനിയുടെ വരുമാനം 807 കോടി രൂപയായിരുന്നു.

അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ തങ്ങളുടെ ശേഷി ഗണ്യമായി വർധിപ്പിക്കുമെന്നും. ഇതിലൂടെ 15-20 ശതമാനത്തിന്റെ വരുമാന വർദ്ധന ലക്ഷ്യമിടുന്നതായും ടിസിഐ മാനേജിംഗ് ഡയറക്ടർ വിനീത് അഗർവാൾ പറഞ്ഞു.

ഈ വർഷം ലോജിസ്റ്റിക് കമ്പനി 250 കോടിയുടെ നിക്ഷേപം നടത്തി. പുതിയ കപ്പൽ, കണ്ടെയ്നറുകൾ, പ്രവർത്തന ആസ്തികൾ, വെയർഹൗസുകളുടെ നിർമ്മാണം എന്നിവയ്ക്കായി ആയിരുന്നു ഈ നിക്ഷേപം. പൊതുവേ, വിപണി വികാരം ശക്തമാണെന്നും. അതിനാൽ വരാനിരിക്കുന്ന പാദത്തിൽ കമ്പനി അതിവേഗ വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി അഗർവാൾ പറഞ്ഞു.

ശേഷി വർധിപ്പിക്കുന്നതിന് പുറമേ ഓരോ വർഷവും 500–700 പുതിയ ആളുകളെ നിയമിക്കാൻ കമ്പനി പദ്ധതിയിടുന്നു. നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 1,000-ലധികം ഓഫീസുകളും 4,000-ത്തിലധികം ജീവനക്കാരുമുണ്ട്. ചരക്ക്, കോൾഡ് ചെയിൻ സൊല്യൂഷനുകൾ, കടൽപ്പാതകൾ, കെമിക്കൽ ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ, എക്സ്പ്രസ് തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ.

X
Top