വളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തുംഅവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയെന്ന് പഠനംകേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം; പോർട്ടുകളും പാർക്കുകളും അടിമുടിമാറുംഅസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം: കുതിച്ചുയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വില

സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കായുള്ള ലൈസൻസിന് അപേക്ഷിച്ച് ടാറ്റ നെൽകോ

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ നെൽകോ രാജ്യത്ത് സാറ്റലൈറ്റ് അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ (DoT) ലൈസൻസിനായി അപേക്ഷിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കാനഡ ആസ്ഥാനമായുള്ള സാറ്റലൈറ്റ് ഓപ്പറേറ്ററായ ടെലിസാറ്റുമായി സഹകരിച്ചാണ് കമ്പനി സേവനങ്ങൾ നൽകുന്നത്. ഇന്റർനെറ്റ് ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് അധിഷ്‌ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്നതിന്, കമ്പനികൾക്ക് സർക്കാരിൽ നിന്ന് ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസൻസ് ലഭിക്കേണ്ടതുണ്ട്.

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ലൈസൻസിന് അപേക്ഷിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നെൽകോയിൽ നിന്നുള്ള അപേക്ഷ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

സാറ്റലൈറ്റ് വഴി വോയ്‌സ്, ഡാറ്റ സേവനങ്ങൾ നൽകാൻ കമ്പനികളെ ജിഎംപിസിഎസ് ലൈസൻസ് സഹായിക്കും. 20 വർഷത്തേക്കാണ് ലൈസൻസ് നൽകുന്നത്, ലൈസൻസുള്ള സേവന മേഖലകളിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാൻ ഇത് സ്ഥാപനങ്ങളെ അനുവദിക്കുന്നു. നിലവിൽ, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബിനും റിലയൻസ് ജിയോയുടെ യൂണിറ്റായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് സർക്കാർ ലൈസൻസ് നൽകിയിട്ടുണ്ട്.

രാജ്യത്ത് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ നാലാമത്തെ കമ്പനിയാണ് നെൽകോ.

X
Top