യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

എൻസിഡി ഇഷ്യൂവിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ ടാറ്റ സ്റ്റീൽ

മുംബൈ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,000 കോടി രൂപ സമാഹരിക്കുമെന്ന് ടാറ്റ സ്റ്റീൽ അറിയിച്ചു. സെപ്തംബർ 14 ന് ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം എൻസിഡികളുടെ രൂപത്തിൽ ഡെബ്റ് സെക്യൂരിറ്റികൾ അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി ടാറ്റ സ്റ്റീൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഇഷ്യു രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് കമ്പനി പറഞ്ഞു. ആദ്യ ഇഷ്യുവിൽ കമ്പനി 10,00,000 രൂപ മുഖവിലയുള്ള 5,000 എൻസിഡികൾ ഇഷ്യൂ ചെയ്ത് കൊണ്ട് 500 കോടി രൂപ സമാഹരിക്കും. ആദ്യ ഘട്ടത്തിനുള്ള അലോട്ട്‌മെന്റ് തീയതി സെപ്റ്റംബർ 20, 2022 ആണ്. ഈ എൻസിഡികൾക്ക് 2027 സെപ്റ്റംബർ 20 വരെ കാലാവധിയുണ്ടായിരിക്കും.

അതേസമയം, രണ്ടാമത്തെ ഘട്ടത്തിന് കീഴിൽ 10,00,000 രൂപ മുഖവിലയുള്ള 15,000 എൻസിഡികൾ ഇഷ്യൂ ചെയ്ത് 1,500 രൂപ സമാഹരിക്കാൻ ടാറ്റ സ്റ്റീൽ ഉദ്ദേശിക്കുന്നു. ഇതിന്റെയും അലോട്ട്‌മെന്റ് തീയതി ആദ്യത്തേത് പോലെ 2022 സെപ്റ്റംബർ 20 ആണ്. എന്നാൽ ഇതിന് 2032 സെപ്റ്റംബർ 20 വരെ കാലാവധിയുണ്ടാകും.

വൈവിധ്യമാർന്ന ബിസിനസ്സ് സ്ഥാപനമാണ് ടാറ്റ സ്റ്റീൽ ലിമിറ്റഡ്. ഇത് ബോൾ ബെയറിംഗുകൾ, ഹാൻഡ് ടൂളുകൾ, ട്യൂബുകൾ, സ്റ്റീൽ വയറുകൾ എന്നിവ നിർമ്മിക്കുന്നു. കൂടാതെ സ്റ്റീൽ, ഫെറോ അലോയ്‌സ്, മിനറൽസ് എന്നിവയുടെ ബിസിനസ്സ് പ്രവർത്തനങ്ങളിലും കമ്പനി പ്രവർത്തിക്കുന്നു.

X
Top