ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സ്റ്റീൽ ഉൽപ്പാദനത്തിൽ 2% വളർച്ച രേഖപ്പെടുത്തി ടാറ്റ സ്റ്റീൽ

മുംബൈ: ടാറ്റ സ്റ്റീലിന്റെ ഇന്ത്യൻ ബിസിനസ്സ് ക്രൂഡ് സ്റ്റീൽ ഉൽപ്പാദനത്തിൽ 2% വർധന രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിലെ 4.73 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ രണ്ടാം പാദത്തിൽ ഉൽപ്പാദനം 4.81 ദശലക്ഷം ടണ്ണായി വർധിച്ചു.

അതേസമയം പാദ അടിസ്ഥാനത്തിൽ, ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം ഒന്നാം പാദത്തിലെ 4.92 ദശലക്ഷം ടണ്ണിൽ നിന്ന് 2.24% കുറഞ്ഞു. അറ്റകുറ്റപ്പണികൾക്കായി പ്ലാന്റ് അടച്ചുപൂട്ടിയതിനാലാണ് ഉരുക്ക് ഉൽപ്പാദനം കുറഞ്ഞതെന്ന് കമ്പനി അറിയിച്ചു. എന്നാൽ അർദ്ധവർഷ അടിസ്ഥാനത്തിൽ ഉൽപ്പാദനം 4% ഉയർന്നു.

പ്രസ്തുത പാദത്തിലെ വിതരണം 4.91 മില്യൺ ടൺ ആണ്. അതിൽ 4.37 മില്യൺ ടണ്ണും ആഭ്യന്തര വിതരണമാണ്. ഇത് കഴിഞ്ഞ നാലാം പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും മികച്ച കണക്കുകളെ മറികടക്കുകയും. ഈ വിഭാഗത്തിലെ വിപണി നേതൃത്വം നിലനിർത്തുകയും ചെയ്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര വിപണിയിൽ ടാറ്റ സ്റ്റീലിന് ഏകദേശം 87 ശതമാനത്തിന്റെ വിഹിതമുണ്ട്.

ടാറ്റ സ്റ്റീൽ യൂറോപ്പിന്റെ സ്റ്റീൽ ഉത്പാദനം 2.40 ദശലക്ഷം ടണ്ണായി കുറഞ്ഞപ്പോൾ, ടാറ്റ സ്റ്റീൽ തായ്‌ലൻഡ് 11 ശതമാനം വർധനയോടെ 0.30 മില്യൺ ടണ്ണിന്റെ ഉൽപ്പാദനം രേഖപ്പെടുത്തി. പ്രതിവർഷം 34 ദശലക്ഷം ടൺ ക്രൂഡ് സ്റ്റീൽ ശേഷിയുള്ള ടാറ്റ സ്റ്റീൽ ഗ്രൂപ്പ് ആഗോള സ്റ്റീൽ കമ്പനികളിൽ മുൻ നിരയിലാണ്.

ബിഎസ്ഇയിൽ ടാറ്റ സ്റ്റീലിന്റെ ഓഹരികൾ 0.19 ശതമാനം ഇടിഞ്ഞ് 103.25 രൂപയിലെത്തി.

X
Top