എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

2224 കോടി രൂപ നഷ്ടം നേരിട്ട് ടാറ്റ സ്റ്റീല്‍

ന്യൂഡല്‍ഹി: സ്റ്റീല്‍ രംഗത്തെ അതികായരായ ടാറ്റ സ്റ്റീല്‍ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയത് 2224 കോടി രൂപ നഷ്ടം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ രേഖപ്പെടുത്തിയ 9572 കോടി ലാഭത്തില്‍ നിന്നും 76 ശതമാനം വീഴ്ചയാണിത്. വരുമാനം 6 ശതമാനം വാര്‍ഷിക കുറവില്‍ 57083.6 കോടി രൂപയായി.

ചെലവ് 57172.02 കോടി രൂപയായി ഉയര്‍ന്നു. നേരത്തെയിത് 48,666.02 കോടി രൂപയായിരുന്നു. ഏകീകൃത ഇബിറ്റ 4154 കോടി, എബിറ്റ മാര്‍ജിന്‍ 7 ശതമാനം.

ആഗോള ഡിമാന്റിലെ ഇടിവ്, വിലക്കുറവ്, ഊര്‍ജ്ജ വിലയിലെ വര്‍ധനവ് എന്നീ ഘടകങ്ങളാണ് തിരിച്ചടിയായത്, കമ്പനി സിഇഒ ടിവി നരേന്ദ്രന്‍ പറയുന്നു. അതേസമയം ആഭ്യന്തര വിപണിയിലെ പ്രകടനം സുസ്ഥിരമാണ്.

ഇന്ത്യ ഓപ്പറേഷന്‍ 32325 കോടി രൂപയുടെ വരുമാനവും 1918 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തി.കലിംഗ നഗര്‍, നീലചല്‍ ഇസ്പാറ്റ് നിഗം, ലുധിയാനയിലെ ഇലക്ട്രിക് ആര്‍ക്ക് ഫര്‍നെസ് എന്നിവിങ്ങളില്‍ ശേഷി വര്‍ധനവ് നടത്തുകയാണ് നിലവില്‍ കമ്പനി.

X
Top