തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ടാറ്റ സ്റ്റീലിന്റെ അറ്റാദായം 1,514 കോടിയായി കുറഞ്ഞു

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 87% ഇടിഞ്ഞ് 1,514 കോടി രൂപയായി കുറഞ്ഞു. അതേപോലെ കമ്പനിയുടെ ഏകീകൃത വരുമാനം ഒരു ശതമാനം ഇടിഞ്ഞ് 59,877.5 കോടി രൂപയായി.

ഉയർന്ന ചെലവും പ്രവർത്തനത്തിലെ ദുർബലമായ പ്രകടനവും മൂലമാണ് അറ്റാദായം കുത്തനെ ഇടിഞ്ഞതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അവലോകന പാദത്തിൽ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (EBITDA) എന്നിവയ്ക്ക് മുമ്പുള്ള ഏകീകൃത വരുമാനം 62% ഇടിഞ്ഞ് 6,060.4 കോടി രൂപയായപ്പോൾ പ്രവർത്തന മാർജിൻ 1713 ബേസിസ് പോയിന്റ് കുറഞ്ഞ് 10.12% ആയി.

ആഭ്യന്തര വിപണിയിലെ മികച്ച ഡിമാൻഡ് മൂലം ഇന്ത്യൻ ബിസിനസ്സിനായുള്ള സ്റ്റീൽ വിൽപ്പന അളവ് തുടർച്ചയായി 21% ഉം വർഷത്തിൽ 7% ഉം ഉയർന്നതായി കമ്പനി അറിയിച്ചു. പ്രതിസന്ധികൾക്കിടയിലും ശക്തമായ ഉൽപ്പന്ന പോർട്ട്‌ഫോളിയോയുടെയും വിപുലമായ വിതരണ ശൃംഖലയുടെയും പിൻബലത്തിൽ കമ്പനി എക്കാലത്തെയും മികച്ച ആഭ്യന്തര വിൽപ്പനയാണ് നടത്തിയത്.

ഇന്ത്യയിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രവർത്തന അന്തരീക്ഷം ക്രമേണ മെച്ചപ്പെടുമെന്ന് ടാറ്റ സ്റ്റീൽ പ്രതീക്ഷിക്കുന്നു.

X
Top