100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

360 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ടാറ്റ സ്റ്റീല്‍

മുംബൈ: 360 ശതമാനം അഥവാ 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ടാറ്റ സ്റ്റീല്‍. ഓഹരിയുടമകളുടെ അനുമതിയോടെ വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ 23 ആണ് റെക്കോര്‍ഡ് തീയതി.

കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 12 ശതമാനമാണ്. ജൂണ്‍ 15,2022 ല്‍ കമ്പനി 51 രൂപയുടെ ലാഭവിഹിതം നല്‍കിയിരുന്നു. അതിനിടെ, 10:1 അനുപാതത്തില്‍ ഓഹരി വിഭജനവും നടത്തി.

10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയാക്കി വിഭജിക്കുകയായിരുന്നു. നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം 1566.24 കോടി രൂപയാണ്. 84 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്.

വരുമാനം 69615.70 കോടി രൂപയില്‍ നിന്ന് 63131.08 കോടി രൂപയായി കുറഞ്ഞു.

X
Top