ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

മൊത്തവില പണപ്പെരുപ്പം താഴേക്ക്

ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം ശക്തമായി തുടരുമ്പോഴും, മൊത്തവില പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവ്. ജൂണില്‍ 9.87 ശതമാനമായിരുന്ന നിരക്ക് ജൂലൈയില്‍ 9.78 ശതമാനമായാണ് കുറഞ്ഞതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ താല്‍ക്കാലിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഉല്‍പ്പന്നങ്ങളുടെയും മൊത്തവില സൂചിക (ഡബ്‌ളിയുപിഐ) ജൂണിലെ 110.2-ല്‍ നിന്ന് ജൂലൈയില്‍ 110.0 ആയി താഴ്ന്നു.

പ്രധാന മേഖലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ചിത്രങ്ങള്‍ വ്യത്യസ്തമാണ്. പ്രാഥമിക വസ്തുക്കളുടെ പണപ്പെരുപ്പം ജൂണിലെ 7.0 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 8.52 ശതമാനമായി ഉയര്‍ന്നു. നിര്‍മ്മാണ ഉല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പവും 7.48 ശതമാനത്തില്‍ നിന്ന് 8.29 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍, ഇന്ധന-വൈദ്യുതി മേഖലകളിലെ പണപ്പെരുപ്പം 27.41 ശതമാനത്തില്‍ നിന്ന് 20.05 ശതമാനമായി ഗണ്യമായി കുറഞ്ഞത് വലിയൊരു ആശ്വാസമായി.

അതേസമയം, മിനറല്‍ ഓയിലുകള്‍, ഭക്ഷ്യവസ്തുക്കള്‍, അടിസ്ഥാന ലോഹങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ് ജൂലൈയിലെ ഡബ്ല്യുപിഐ പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയ പ്രധാന ഘടകങ്ങള്‍. പ്രാഥമികവും നിര്‍മ്മിതവുമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന ഡബ്ല്യുപിഐ ഭക്ഷ്യ സൂചിക ജൂണിലെ 6.14 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 6.65 ശതമാനമായി ഉയര്‍ന്നു. പ്രത്യേകിച്ചും, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം 7.2 ശതമാനത്തില്‍ നിന്ന് 8.89 ശതമാനമായാണ് വര്‍ദ്ധിച്ചത്.

ഇന്ധന വിഭാഗത്തില്‍ വലിയ ആശ്വാസമാണ് കണക്കുകള്‍ നല്‍കുന്നത്. മിനറല്‍ ഓയിലുകളുടെ പണപ്പെരുപ്പം ജൂണിലെ 46.48 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 32.4 ശതമാനമായി കുത്തനെ കുറഞ്ഞു.

ക്രൂഡ് പെട്രോളിയം, പ്രകൃതിവാതക പണപ്പെരുപ്പവും 34.75 ശതമാനത്തില്‍ നിന്ന് 26.99 ശതമാനമായി താഴ്ന്നു. എന്നാല്‍, മുന്‍മാസത്തില്‍ 0.76 ശതമാനം ഇടിവിലായിരുന്ന വൈദ്യുതി നിരക്ക് പണപ്പെരുപ്പം 1.09 ശതമാനമായി പോസിറ്റീവ് തലത്തിലേക്ക് തിരികെ എത്തിയത് ശ്രദ്ധേയമായി.

X
Top