ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് റഷ്യ. എന്നാൽ, യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ റിഫൈനറികൾക്ക് കേടുപാടുകൾ സംഭവിച്ചതോടെ ആഭ്യന്തര പെട്രോൾ ലഭ്യതയിൽ സമ്മർദ്ദം നേരിട്ടു.

ഇതോടെയാണ് റഷ്യ ആദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്തത്. ആഗോള എണ്ണവിപണിയിലെ മാറുന്ന സമവാക്യങ്ങളുടെ ശ്രദ്ധേയമായ സൂചനയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയുടെ വാദിനാർ റിഫൈനറിയിൽ നിന്നാണ് ഇന്ത്യ റഷ്യയിലേക്ക് പെട്രോൾ കയറ്റിയത്. ഏകദേശം 42,000 ടൺ പെട്രോളാണ് റഷ്യയിലേക്ക് അയച്ചത്.

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 50.83 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം ഏകദേശം 2.47 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് റഷ്യൻ എണ്ണയുടെ വരവ് 62.4 ശതമാനം ഉയർന്നു.

മിഡിൽ ഈസ്റ്റിലെ എണ്ണവിതരണത്തെ ബാധിച്ച യുദ്ധസാഹചര്യമാണ് റഷ്യൻ ക്രൂഡിലേക്കുള്ള ഇന്ത്യയുടെ ആശ്രയം വർധിപ്പിച്ചത്. ഇന്ത്യയുടെ ക്രൂഡ് ആവശ്യത്തിന്റെ 90 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.

എന്നാൽ ഇതിനിടെയാണ് റഷ്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നത്. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകൾക്ക് തുടർച്ചയായി കേടുപാടുകൾ സംഭവിച്ചതോടെ ആഭ്യന്തര പെട്രോൾ ലഭ്യത കുറഞ്ഞു. ഇതോടെ റഷ്യ, പരമ്പരാഗതമായി റിഫൈൻഡ് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണെങ്കിലും, പെട്രോൾ ഇറക്കുമതി ചെയ്യേണ്ട സാഹചര്യത്തിലെത്തി.

ആദ്യമായാണ് റഷ്യ ഇന്ത്യയിൽ നിന്ന് ഗാസോലിൻ ഇറക്കുമതി ചെയ്യുന്നത്. ആഗസ്റ്റ് അഞ്ചിന് ആദ്യ ഇന്ത്യൻ ഗാസോലിൻ കാർഗോ റഷ്യയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ കയറ്റുമതികളും പിന്നാലെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അതായത്, റഷ്യ ഇന്ത്യയ്ക്ക് എണ്ണ നൽകുന്നു, ഇന്ത്യ റഷ്യയ്ക്ക് ഇന്ധനം നൽകുന്നു. ലോകത്തെ പ്രധാന എണ്ണ ഇറക്കുമതിക്കാരനായ ഇന്ത്യ, ഇപ്പോൾ ശുദ്ധീകരിച്ച ഇന്ധന കയറ്റുമതിയിലും നിർണായക ശക്തിയായി മാറുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് റഷ്യയിലേക്കുള്ള ഈ പെട്രോൾ കയറ്റുമതി.

ഇതിനിടെ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക 100 ശതമാനം വരെ അധിക താരിഫ് ചുമത്താനുള്ള നീക്കവും ഇന്ത്യയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

X
Top