സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വിൽപ്പനയിൽ 44 ശതമാനം വർധന

മുംബൈ: ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം ആഭ്യന്തര വിൽപ്പന സെപ്റ്റംബറിൽ 44 ശതമാനം വർധിച്ച് 80,633 യൂണിറ്റിലെത്തി. 2021 സെപ്റ്റംബറിൽ കമ്പനി 55,988 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്.

കഴിഞ്ഞ മാസം മുംബൈ ആസ്ഥാനമായുള്ള വാഹന നിർമ്മാതാവ് 2021 സെപ്റ്റംബറിലെ 25,730 യൂണിറ്റുകളിൽ നിന്ന് 85 ശതമാനം വർധനയോടെ 47,654 യൂണിറ്റുകളുടെ മൊത്തം ആഭ്യന്തര യാത്രാ വാഹന വിൽപ്പന രേഖപ്പെടുത്തി.

നെക്‌സണിന്റെയും പഞ്ചിന്റെയും റെക്കോർഡ് വിൽപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 47,654 യൂണിറ്റിന്റെ പ്രതിമാസ വിൽപ്പനയാണ് കമ്പനി നേടിയതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. വിതരണം മെച്ചപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്സവ സീസണിൽ ശക്തമായ ചില്ലറ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കമ്പനിയുടെ ആഭ്യന്തര വിപണിയിലെ വാണിജ്യ വാഹന വിൽപ്പന കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 30,258 യൂണിറ്റിൽ നിന്ന് 9 ശതമാനം വർധിച്ച് 32,979 യൂണിറ്റിലെത്തി. തിങ്കളാഴ്ച ടാറ്റ മോട്ടോർസ് ഓഹരികൾ 0.44 ശതമാനത്തിന്റെ നഷ്ടത്തിൽ 402.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top