എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാന്‍ ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ‘ക്രോമ’ സ്റ്റോറുകളുടെ ശൃംഖല നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീട്ടെയില്‍, 100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു. ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും ഈ സ്്‌റ്റോറുകളില്‍ വില്‍പന നടത്തുക.

കഴിഞ്ഞ മാസത്തെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ആപ്പിളില്‍ നിന്ന് കൂടുതല്‍ ബിസിനസ്സ് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹൊസൂരിലെ ഇലക്ട്രോണിക്‌സ് ഫാക്ടറിയിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു.

ആപ്പിളിനുവേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണിത്. ആയിരക്കണക്കിന് ജീവനക്കാരെ കൂടുതല്‍ റിക്രൂട്ട് ചെയ്യാനുള്ള നീക്കവുമായാണ് കമ്പനി മുന്നോട്ടുപോകുന്നത്.

ഐഫോണ്‍ ഹൗസുകളും ഉപകരണത്തെ ഒന്നിച്ചു നിര്‍ത്തുന്ന കേസുകളും നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ നിലവില്‍ ഏകദേശം 10,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

ചൈനയ്ക്കപ്പുറം ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുന്ന ആപ്പിളിന്റെ നീക്കത്തില്‍ നിന്നും നേട്ടമുണ്ടാക്കാനാണ് ടാറ്റ ശ്രമിക്കുന്നത്.

X
Top