അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യമൂന്നാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായി റഷ്യയുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം കുറച്ച് ലോകബാങ്ക്ആഡംബര വസ്തുക്കൾക്ക് ഇനി മുതൽ ടിസിഎസ്

തീരുവ യുദ്ധം രൂക്ഷമാകുന്നു; അമേരിക്കയ്ക്ക് കടുത്ത മറുപടിയുമായി ചൈന

ബെയ്ജിംഗ്: അമേരിക്കയുടെ തീരുവ ഭീഷണിക്ക് കനത്ത മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപന ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ചൈന, അവസാനം വരെ അമേരിക്കയ്ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ചു.

യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്നും ചൈനയുടെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ 34 ശതമാനം തീരുവ പ്രഖ്യാപിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനകം തീരുമാനം പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്.

ചൈന തീരുവ പിൻവലിച്ചില്ലെങ്കിൽ, 50 ശതമാനം തീരുവ കൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. തകർച്ചയ്ക്ക് പിന്നാലെ ഏഷ്യൻ വിപണികളിൽ നേരി ഉണർവ് രേഖപ്പെടുത്തി. സെൻസെക്സ് 1200 പോയിന്റ് ഉയർന്നു. നിഫ്റ്റി 370 പോയിന്റ് ഉണർന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് പിന്നാലെ ആഗോള ഓഹരി വിപണി തകർന്നടിഞ്ഞിരുന്നു. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യവും പണപെരുപ്പവും ഉണ്ടാകുമെന്ന ഭീതിയും വിപണികളെ സ്വാധീനിച്ചു.

കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഓഹരി വിപണി നേരിടുന്നത്. ബ്രിട്ടൻ ഓഹരി സൂചികയിൽ ഒരു വർഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവുണ്ടായി. ഫ്രാങ്കഫർട്ട് , ഹോങ്കോംഗ് ഓഹരിസൂചികയിലും നഷ്ടമുണ്ടായി.

X
Top