നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

സ്വിഗി കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു

ക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി 250 ജീവനക്കാരെ വരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടകൾ. ഇത് മൊത്തം തൊഴിലാളികളുടെ 3 മുതൽ 5 ശതമാനം വരെയാണ്.

വിതരണ ശൃംഖല, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും.

നിലവിൽ പിരിച്ചുവിടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ സമീപഭാവിയിൽ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ലെന്നും സ്വിഗ്ഗി പറഞ്ഞു.

ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളെടുക്കുമെന്ന് കമ്പനി മേലുദ്യോഗസ്ഥർ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സ്വിഗ്ഗിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ടിൽ നിന്ന് കമ്പനി ജീവനക്കാരെ മറ്റ് പ്രവർത്തനങ്ങളിലേക്ക് മാറ്റുകയാണ്.

കോവിഡിന് ശേഷം ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടം നേരിടുന്നതിനാൽ ജീവനക്കാരെ കുറച്ചു കമ്പനിയുടെ കാര്യക്ഷമത കൂട്ടാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

X
Top