യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

ഒന്നാംപാദ ഫലങ്ങള്‍; 5 ശതമാനം ഇടിവ് നേരിട്ട് സണ്‍ ഫാര്‍മ ഓഹരികള്‍

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പുറകെ സണ്‍ ഫാര്‍മ ഓഹരികള്‍ ഇടിഞ്ഞു. 5 ശതമാനം താഴ്ന്ന് 1628 രൂപയിലാണ് ഓഹരിയുള്ളത്.

അതേസമയം ബ്രോക്കറേജുകള്‍ക്ക് കമ്പനിയില്‍ സമ്മിശ്ര കാഴ്ചപ്പാടാണുള്ളത്. ഇന്‍വെസ്റ്റെക് ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ചോയ്‌സ് ഇക്വിറ്റി ബ്രോക്കിംഗ് 1825 രൂപ ലക്ഷ്യവിലയില്‍ ഓഹരി കൂട്ടിച്ചേര്‍ക്കാന്‍ പറയുന്നു. എച്ച് എസ്ബിസിയ്ക്ക് ഓഹരിയില്‍ 1850 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗും ജെഎം ഫിനാന്‍ഷ്യലിന് 1999 ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗുമാണുള്ളത്.

പുതിയ ലോഞ്ചുകള്‍ വഴി സണ്‍ ഫാര്‍മ വളര്‍ച്ച തുടരുമെന്ന് ചോയ്‌സ് ബ്രോക്കറേജ് പറഞ്ഞു. നിക്ഷേപം വര്‍ദ്ധിച്ചതുകാരണം മാര്‍ജിന്‍ കുറയുമെങ്കിലും പിന്നീട് വീണ്ടെടുക്കും.  യുഎസില്‍ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളുള്ളതിനാല്‍ താരിഫ് കമ്പനിയെ ബാധിക്കില്ലെന്നും അവര്‍ അറിയിച്ചു.

മുംബൈ ആസ്ഥാനമായ സ്ഥാപനം 3991 കോടി രൂപയുടെ അറ്റാദായമാണ് ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയത്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം കൂടുതലാണ്.

എന്നാല്‍ ആസ്തി മെയിന്റനന്‍സും മറ്റ ചാര്‍ജ്ജുകളും കിഴിച്ചാല്‍ ആദായം 20 ശതമാനം ഇടിഞ്ഞു.

X
Top