ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

രാജ്യത്ത് പഞ്ചസാര ഉൽപ്പാദനം സജീവമായി

ഡൽഹി : 2023-23 സീസണിലെ കരിമ്പ് ക്രഷിംഗ് പ്രവർത്തനം ദീപാവലിക്ക് ശേഷം രാജ്യത്തുടനീളം സജീവമായിരിക്കുകയാണെന്ന് ട്രേഡ് ബോഡി എഐഎസ്‌ടിഎ അറിയിച്ചു. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയാണ് പഞ്ചസാര സീസൺ.

“രാജ്യത്തുടനീളം ഇപ്പോൾ ക്രഷിംഗ് പ്രവർത്തനം സജീവമാണ്. എല്ലാ പഞ്ചസാര ഫാക്ടറികളും ക്രഷിംഗ് ആരംഭിച്ചു,” ഓൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ (എഐഎസ്‌ടിഎ) ചെയർമാൻ പ്രഫുൽ വിത്തലാനി പറഞ്ഞു. ചില മില്ലുകൾ ഒക്ടോബർ പകുതിയോടെ ക്രഷിംഗ് പ്രവർത്തനം ആരംഭിച്ചിരുന്നു. ദീപാവലിക്ക് ശേഷം അത് ഉയർന്നു, അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 340 ലക്ഷം ടൺ പഞ്ചസാര പൊടിക്കാൻ ശേഷിയുള്ള 700-ലധികം പഞ്ചസാര ഫാക്ടറികൾ രാജ്യത്തുണ്ട്.

മുൻവർഷത്തെ 422.25 ദശലക്ഷം ടണ്ണിൽ നിന്ന്, കാർഷിക മന്ത്രാലയം പുറത്തുവിട്ട ആദ്യ എസ്റ്റിമേറ്റ് പ്രകാരം,2023-24 വർഷത്തിൽ (ജൂലൈ-ജൂൺ) രാജ്യത്തിന്റെ മൊത്തം കരിമ്പ് ഉൽപ്പാദനം 434.79 ദശലക്ഷം ടണ്ണായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു

കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥ കാരണം 2022-23 സീസണിൽ ആഭ്യന്തര ഉൽപാദനത്തിൽ നേരിയ കുറവുണ്ടായതിനാൽ ഒക്ടോബർ 1 വരെ പഞ്ചസാരയുടെ ഓപ്പണിംഗ് സ്റ്റോക്ക് 5.7 ദശലക്ഷം ടൺ ആയിരുന്നു. ആഭ്യന്തര വാർഷിക ഉപഭോഗം ഏകദേശം 29 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു.

X
Top