ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

വൈദ്യുതി വാഹനങ്ങളുടെ സബ്സിഡിയിൽ മാറ്റം

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഫെയിം 2 പദ്ധതിയിലൂടെ നൽകുന്ന ആനുകൂല്യം ഫാക്ടറി വില അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു.

പദ്ധതി അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കുമ്പോളാണ് പുതിയ മാറ്റം. ഇതുവരെ എക്സ് ഷോറൂം വില അടിസ്ഥാനമാക്കിയാണ് ത്രീ ആൻഡ് ഫോർ വീലർ വാഹനങ്ങൾക്ക് സബ്സിഡി നൽകിയിരുന്നത്.

ഇന്നലെ മുതലുള്ള വില്പനകളിൽ പുതിയ സ്‌ക്കീം ബാധകമാകും. ചരക്ക് സേവന നികുതി, ഡീലർ കമ്മീഷൻ, ട്രാൻസ്പോർട്ടിംഗ് ചെലവ് എന്നിവ ഒഴിവാക്കിയാണ് ഫാക്ടറി വില കണക്കാക്കുന്നത്.

X
Top