ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

അദാനി ഗ്രൂപ്പിനെതിരായ ആരോപണം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിയ്ക്ക് ഓഗസ്റ്റ് 14 വരെ സമയം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ്-ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിയ്ക്ക് ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച പുറപ്പെടുവിച്ചു. ആറ് മാസത്തെ സമയമാണ് സെബി ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ അഞ്ച്മാസത്തെ സമയം ഇതിനകം അനുവദിച്ചുവെന്നും അനിശ്ചിതകാലത്തേയ്ക്ക് സമയം നീട്ടിനല്‍കാനാകില്ലെന്നും സുപ്രിം കോടതി അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത ഒരു കമ്പനിയും തങ്ങള്‍ അന്വേഷണം നടത്തുന്ന 51 കമ്പനികളില്‍ പെടുന്നില്ലെന്ന് സെബി തിങ്കളാഴ്ച കോടതിയെ ധരിപ്പിച്ചിരുന്നു. 2016 ലാണ് 51 കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം ആരംഭിച്ചത്.

അദാനി ഗ്രൂപ്പ് മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) മാനദണ്ഡങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പതിനൊന്ന് വിദേശ റെഗുലേറ്റര്‍മാരെ സമീപിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കയാണ്.ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷനുകളുമായി (ഐഒഎസ്സിഒ) തയ്യാറാക്കിയ ബഹുമുഖ ധാരണാപത്രം (എംഒയു) പ്രകാരമാണ് ഇതെന്നും സെബി പറഞ്ഞു.

അദാനി ഗ്രൂപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സെക്യൂരിറ്റീസ് നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ച്ച് 2 നാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ 140 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെട്ടിരുന്നു.

X
Top