പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

തിരുത്തല്‍ വരുത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച കൂപ്പുകുത്തി. സെന്‍സെക്‌സ് 757.37 പോയിന്റ് അഥവാ 1.25 ശതമാനം താഴ്ന്ന് 59813.71 ലും നിഫ്റ്റി50 220.80 പോയിന്റ് ഇടിവില്‍ 17849.20 ത്തിലുമാണ് വ്യാപാരം തുടരുന്നത്. മൊത്തം 475 ഓഹരികള്‍ മുന്നേറുമ്പോള്‍ 1667 ഓഹരികള്‍ തകര്‍ച്ച നേരിടുകയാണ്.

78 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടരുന്നു. മേഖലകളെല്ലാം ദുര്‍ബലമായപ്പോള്‍ ഐടി, സാമ്പത്തികം, റിയാലിറ്റി എന്നിവ 1-3 ശതമാനം തിരുത്തല്‍ വരുത്തി. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 1 ശതമാനം ഇടിവാണ് നേരിട്ടത്.

ആഗോള സൂചികകളിലെ തകര്‍ച്ച, ഫെഡ് റിസര്‍വിന്റെ ആസന്നമായ നിരക്ക് വര്‍ധന, എണ്ണവില വര്‍ധന എന്നിവയാണ് വിപണിയെ പിടിച്ചുലക്കുന്നത്. വാള്‍സ്ട്രീറ്റ് സൂചികയോടൊപ്പം മറ്റ് ഏഷ്യന്‍ സൂചികകളും തകര്‍ച്ചയിലായി. ജപ്പാനീസ് നിക്കൈ, ഹോങ്കോങ് ഹാങ് സെങ് എന്നിവ 2 ശതമാനം താഴ്ച വരിച്ചപ്പോള്‍ കൊറിയന്‍ കോസ്പിയും ഷാങ്ഗായിയും 1 ശതമാനമാണ് നഷ്ടപ്പെടുത്തിയത്.

ജപ്പാനൊഴികെയുള്ള ഏഷ്യപസഫിക് സൂചിക 265 പോയിന്റ് കുറഞ്ഞ് 17,827 ലെവലിലെത്തി. വാള്‍സ്ട്രീറ്റ് സൂചികകള്‍ ഇന്നലെ രണ്ട് വര്‍ഷത്തെ കുറവ് രേഖപ്പെടുത്തിയിരുന്നു.

X
Top