വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

സ്റ്റാർ ഹെൽത്തിന്റെ അറ്റാദായം 550 കോടി രൂപയായി ഉയർന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റാൻഡ് എലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു.

കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25 ശതമാനം വർധിച്ച് 550 കോടി രൂപയിലെത്തി. മികച്ച പ്രീമിയം വളർച്ചയും കാര്യക്ഷമമായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് കരുത്തേകിയത്. കമ്പനിയുടെ അണ്ടർറൈറ്റിംഗ് ലാഭം മുൻ വർഷത്തെ 16 കോടി രൂപയിൽ നിന്ന് കുതിച്ചുയർന്ന് 111 കോടി രൂപയായിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 9.6 ലക്ഷം ക്ലെയിമുകളാണ് സ്റ്റാർ ഹെൽത്ത് പരിഹരിച്ചത്. റീട്ടെയിൽ ക്ലെയിം സെറ്റിൽമെന്റ് അനുപാതം 1 ശതമാനം മെച്ചപ്പെട്ട് 91 ശതമാനത്തിലെത്തി. കമ്പനിയുടെ നെറ്റ് പ്രൊമോട്ടർ സ്കോർ 12 പോയിന്റ് ഉയർന്ന് 65 ആയി.

കമ്പനിയുടെ പുതിയ പോളിസികളിൽ 97 ശതമാനവും ഡിജിറ്റൽ വഴിയാണ് സമാഹരിച്ചത്. ഡിജിറ്റൽ ഡി2സി ചാനൽ വഴിയുള്ള റീട്ടെയിൽ വിൽപ്പനയിൽ 142 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

X
Top