ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വ്യവസായ പാർക്കുകളിൽ നിർമാണ യൂണിറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കും.

2023 ലെ പുതിയ വ്യവസായ നയത്തിന്‍റെ ഭാഗമായാണ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിനും പാട്ടക്കരാറിൽ ഏർപ്പെടുന്നതിനും സ്റ്റാന്പ് ഇനത്തിലും രജിസ്ട്രേഷൻ ഫീസ് ഇനത്തിലും പൂർണമായ ഇളവു ലഭിക്കും.

22 മുൻഗണനാ മേഖലകളാണു വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയ്ക്കായി 18 ഇനം ഇൻസെന്‍റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസുകൾ പൂർണമായി ഒഴിവാക്കുന്ന നടപടി.

X
Top