
മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദത്തില്‍ ശ്രീരാം ഫിനാന്‍സ് 2159.40 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.7 ശതമാനം കൂടുതലാണിത്. മൊത്തം വില്‍പന 20.11 ശതമാനമുയര്‍ന്ന് 11536.32 കോടി രൂപയായപ്പോള്‍ ഇബിറ്റ 22.03 ശതമാനം ഉയര്‍ന്ന് 8480.10 കോടി രൂപ.
ഇപിഎസ് 53.82 രൂപയില്‍ നിന്നും 11.48 രൂപയായി കുറഞ്ഞിട്ടുണ്ട്.
കമ്പനി ഓഹരി 2.22 ശതമാനം ഇടിഞ്ഞ് 619.50 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ആറ് മാസത്തില്‍ 20.12 ശതമാനവും ഒരു വര്‍ഷത്തില്‍ 16.28 ശതമാനവും ഓഹരി ഉയര്‍ന്നു.