സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

സോഹോ കോർപ്പറേഷൻ സിഇഒ സ്ഥാനം ഒഴിഞ്ഞ് ശ്രീധർ വെമ്പു

സോഹോ കോർപ്പറേഷൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ സിഇഒ സ്ഥാനം ശ്രീധർ വെമ്പു ഒഴിഞ്ഞു. ഗവേഷണ-വികസന സംരംഭങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന ചീഫ് സയൻ്റിസ്റ്റായി ശ്രീധർ വെമ്പു ഇനി പ്രവര്‍ത്തിക്കുന്നതാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കമ്പനി നേരിടുന്ന വിവിധ വെല്ലുവിളികളും അവസരങ്ങളും കണക്കിലെടുത്ത് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് വെമ്പു പറഞ്ഞു.

കമ്പനിയുടെ സഹസ്ഥാപകൻ ശൈലേഷ് കുമാർ ഡേവിയാണ് പുതിയ സിഇഒ. സോഹോ യുഎസിനെ സഹസ്ഥാപകൻ ടോണി തോമസ് നയിക്കും.

ക്ലൗഡ് അധിഷ്‌ഠിത ബിസിനസ് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന സോഹോയുടെ സ്ഥാപകരില്‍ ഒരാളാണ് വെമ്പു. പ്രിൻസ്റ്റണിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട് അദ്ദേഹം. 5.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ ആസ്തിയെന്ന് ഫോർബ്സ് വ്യക്തമാക്കുന്നു.

X
Top