ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സ്‌പൈസ്‌ജെറ്റിന് 789 കോടിയുടെ നഷ്ടം

ഡൽഹി: ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയും മൂലം ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ സ്‌പൈസ് ജെറ്റിന്റെ അറ്റനഷ്ടം 789 കോടി രൂപയായി വർദ്ധിച്ചു. വലിയ പ്രതിസന്ധികളിലൂടയാണ് കമ്പനി കടന്ന് പോകുന്നത്. 2021 ജൂണിൽ അവസാനിച്ച പാദത്തിലെ വിമാനക്കമ്പനിയുടെ അറ്റനഷ്ട്ടം 729 കോടി രൂപയായിരുന്നു.

കഴിഞ്ഞ നാലാം പാദത്തിൽ 458 കോടി രൂപയുടെ നഷ്ടമാണ് എയർലൈൻ രേഖപ്പെടുത്തിയത്. അതേസമയം 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ പുരോഗതിയെയും വീണ്ടെടുക്കലിനെയും സ്വാധീനിച്ച ഏറ്റവും കഠിനമായ പ്രവർത്തന അന്തരീക്ഷമാണ് ഈ അടുത്ത കാലത്തായി വ്യവസായം സാക്ഷ്യം വഹിക്കുന്നതെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു.

കൂടാതെ നിക്ഷേപ ബാങ്കർമാരിൽ നിന്ന് 200 മില്യൺ ഡോളർ വരെ സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നു. 13.6% ആഭ്യന്തര വിപണി വിഹിതമുള്ള ഒരു ഇന്ത്യൻ ബജറ്റ് എയർലൈനാണ് സ്പൈസ് ജെറ്റ്. 64 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർലൈൻ പ്രതിദിനം 630 ഫ്ലൈറ്റ് സർവിസുകൾ നടത്തുന്നു.

X
Top