വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

സ്‌പേസ് പാർക്ക് ഇനി കെ–സ്‌പേസ്

തിരുവനന്തപുരം: കേരള സ്‌പേസ് പാർക്കിനെ കെ – സ്‌പേസ് എന്ന പേരിൽ സൊസൈറ്റിയായി റജിസ്റ്റർ ചെയ്യാൻ മന്ത്രിസഭാ തീരുമാനം.തിരുവിതാംകൂർ – കൊച്ചി ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് റജിസ്‌ട്രേഷൻ ആക്ട് 1955 പ്രകാരമാണ് റജിസ്റ്റർ ചെയ്യുക. നിർദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു.

കരാർ അടിസ്ഥാനത്തിൽ നിർദിഷ്ട ശമ്പള സ്‌കെയിലിൽ 10 തസ്തിക സൃഷ്ടിക്കും. ഐടി പാർക്കുകൾ/ കേരള സ്റ്റാർട്ടപ്പ് മിഷൻ / കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ എന്നിവിടങ്ങളിൽ അധികമുള്ളതും ദീർഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്‌പേസ് പാർക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് പരിഗണിക്കും.

ടെക്‌നോ പാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ നിർദിഷ്ട സ്പേസ് പാർക്ക് സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്‌പേസ് പാർക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് ക്യാപ്പിറ്റലായി അനുവദിക്കും.

X
Top