വെല്ലുവിളി ഉയര്‍ത്തി നാണയപ്പെരുപ്പംപശ്ചിമേഷ്യൻ സംഘർഷത്തിൽ തളർന്ന് ടൂറിസം മേഖലഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് മൂഡീസ്കയറ്റുമതിയില്‍ 863 ബില്യണ്‍ ഡോളറിന്റെ ചരിത്രക്കുതിപ്പ്പെട്രോൾ, ഡീസൽ വില 2 ദിവസത്തിനുള്ളിൽ കൂട്ടിയേക്കും; 5 മുതൽ 10 രൂപ വരെ വർധിക്കാൻ സാധ്യത

‘മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസു’മായി സതേണ്‍ ഹെല്‍ത്ത് ഫുഡ്സ്

കൊച്ചി: കുട്ടികള്‍ക്ക് പോഷകപ്രദമായ പ്രാതലൊരുക്കി മന്ന ഫുഡ്‌സ്.
പ്രമുഖ ബ്രാന്‍ഡായ സതേണ്‍ ഹെല്‍ത്ത് ഫുഡ്സ് ആണ് കുട്ടികള്‍ക്കുള്ള സമ്പുഷ്ട മള്‍ട്ടിഗ്രെയിന്‍ ധാന്യങ്ങള്‍ അടങ്ങിയ ‘മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസ്’ എന്ന പ്രാതലുമായി കുട്ടികളുടെ വിഭാഗത്തിലേക്ക് കടന്നിരിക്കുന്നത്.

മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസ് ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തിയ മൈക്രോ ന്യൂട്രിയന്റ് സമ്പുഷ്ടമായ ധാന്യമാണ്, അത് രണ്ട് സൂപ്പര്‍ ഗ്രെയിനുകള്‍ ഉള്‍പ്പെടെ ഒമ്പത് ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്, കൂടാതെ, ഇതിന്റെ ഒറ്റ സെര്‍വില്‍ 50 ശതമാനം പ്രധാന മൈക്രോ ന്യൂട്രിയന്റുകളുടെ ആര്‍ഡിഎ അടങ്ങിയിരിക്കുന്നു, ഇത് കുട്ടിയുടെ പോഷകാഹാര ആവശ്യകതയെ 12 മണിക്കൂര്‍ പരിപാലിക്കുന്നു.

മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസ് പ്രത്യേകം തയ്യാറാക്കിയ മള്‍ട്ടി ഗ്രെയിന്‍ (റാഗി, ബജ്ര, അരി ചോളം, ഗോതമ്പ്, കൂവരക്, കവടപ്പുല്ല്, കടല വര്‍ഗത്തില്‍പ്പെട്ട-ക്വിനോവ, മുള്ളഞ്ചീര, ഓട്സ്) സംയോജിതമാണ്. നിര്‍ണായകമായ വിറ്റാമിനുകളും ധാതുക്കളും പോഷകം നല്‍കുന്നു. ഇത് കുട്ടിക്ക് ദിവസം മുഴുവന്‍ ആവശ്യമായ പ്രോട്ടീനും ഫൈബറും നല്‍കുന്നു.

തിരക്കു പിടിച്ച ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സ്വാദേറിയതും പോഷകങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണം നല്‍കാന്‍ അമ്മമാരെ സഹായിക്കാന്‍ അവസരമൊരുക്കുകയാണ് മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസിലൂടെ മള്‍ട്ടിഗ്രെയിന്‍ ന്യൂട്രീഷന്‍ ഫുഡ്സ് കമ്പനിയെന്നും ഒമ്പതു സമ്പൂര്‍ണ ധാന്യങ്ങളും പഴങ്ങളും നട്ടുകളും ചോക്കലേറ്റും ചേര്‍ത്ത് തയ്യാറാക്കിയതാണ് ഇതെന്നും സതേണ്‍ ഹെല്‍ത്ത് ഫൂഡ്സ് സിഇഒ എസ്. മുരുഗന്‍ നാരായണസ്വാമി പറഞ്ഞു.

മന്ന ഗോ ഗ്രെയിന്‍ ക്രഞ്ചീസ് ചോക്കോനട്ട്, നട്ടി ബഡ്ഡി, ഫ്രൂട്ട് ആന്‍ഡ് നട്ട് (ബ്ലൂബെറി), ഫ്രൂട്ട് ആന്‍ഡ് നട്ട് (റോസ് ആല്‍മണ്ട്) എന്നിങ്ങനെ നാലു തരത്തില്‍ ലഭ്യമാണ്. ഇന്ത്യയിലൊട്ടാകെ സ്റ്റോറുകളിലൂടെയും ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ലഭ്യമാണ്.

X
Top