സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ചിപ്പ് നിര്‍മാണ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 730 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ

സെമികണ്ടക്ടര് വ്യവസായ രംഗത്തെ മത്സരവും സാമ്പത്തിക വളര്ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുമായി വന് തുക സാമ്പത്തിക പിന്തുണ നല്കാന് ദക്ഷിണകൊറിയ.

730 കോടി ഡോളറിന്റെ പാക്കേജാണ് ദക്ഷിണ കൊറിയന് ധനകാര്യ മന്ത്രി ചോയ് സാങ് മോക് ഞായറാഴ്ച പ്രഖ്യാപിച്ചത്. പാക്കേജിന്റെ കൂടുതല് വിവരങ്ങള് താമസിയാതെ പുറത്തുവിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ചിപ്പ് മെറ്റീരിയലുകള്, ഉപകരണ നിര്മാതാക്കള് ഉള്പ്പടെ സെമികണ്ടക്ടര് വിതരണ ശൃംഖലയെ മുഴുവനായും ലക്ഷ്യമിട്ടാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. പോളിസി ലോണുകള്, സ്വകാര്യ പൊതു ധനകാര്യ സ്ഥാപനങ്ങള് നല്കുന്ന പുതിയ ഫണ്ടുകള് എന്നിവയെല്ലാം ഉള്പ്പെടാം.

തലസ്ഥാനമായ സിയോളിലെ യോന്ഗിനില് ഒരു മെഗാ ചിപ്പ് ക്ലസ്റ്റര് നിര്മിക്കാനും ദക്ഷിണ കൊറിയ പദ്ധതിയിടുന്നുണ്ട്.

ചിപ്പ് രംഗത്തെ യുദ്ധം വിജയിക്കുന്നതിന് സാധ്യമായ എല്ലാ വിഭവങ്ങളും ലഭ്യമാക്കുമെന്ന് നിക്ഷേപങ്ങള്ക്ക് നികുതി ആനുകൂല്യങ്ങള് പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് യുന് സുക് യോളും ഉറപ്പുനല്കിയിട്ടുണ്ട്.

X
Top