ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി ◆ ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆

ക്രൗഡ്‌സ്ട്രൈക്കിലെ പ്രതിസന്ധിയിൽ 85 ലക്ഷം വിൻഡോസ് പ്രവർത്തന രഹിതമായെന്ന് മൈക്രോസോഫ്റ്റ്

85 ലക്ഷം വിൻഡോസ് മെഷീനുകളാണ് ക്രൗഡ്സ്ട്രൈക്കിൻറെ പ്രശ്നബാധിത അപ്ഡേറ്റ് കാരണം പ്രവർത്തന രഹിതമായതെന്ന് മൈക്രോസോഫ്റ്റ്. ഈ കണക്കോടെ ലോകത്തിലെ എറ്റവും കൂടുതൽ കമ്പ്യൂട്ടറുകളുടെ ബാധിച്ച സാങ്കേതിക പ്രശ്നമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ഉറപ്പായി.

പക്ഷേ ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു ശതമാനത്തിലും താഴെ കമ്പ്യൂട്ടറുകൾ മാത്രമേ പ്രശ്നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം.

വിൻഡോസിൻറെയോ മൈക്രോസോഫ്റ്റിൻറെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്നമുണ്ടായതെന്നും ക്രൗഡ്സ്ട്രൈക്കിൻറെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്ന് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡൻറ് ഡേവിഡ് വെസ്റ്റൺ വീണ്ടും വ്യക്തമാക്കി.

അതേസമയം, പ്രതിസന്ധി മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യാജ സഹായ വെബ്സൈറ്റുകളും സോഫ്റ്റ്‍വെയറുകളും പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനെതിരെ ജാഗ്രത വേണമെന്ന് യുകെയിലും ഓസ്ട്രേലിയയിലെയും സർക്കാർ സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

X
Top