കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

പുതിയ എയർഫൈബർ ഉപയോക്താക്കൾക്ക് 30 ശതമാനം ഇളവുമായി ജിയോ

കൊച്ചി: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിൻ്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് 30 ശതമാനം കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് 2121 രൂപയ്‌ക്ക് ലഭ്യമാകും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കും ഓഫർ ലഭിക്കും.

കൂടാതെ എയർ ഫൈബർ 5ജി, പ്ലസ് ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകൾക്കും ഓഫർ ലഭിക്കും. ഇന്ത്യയിലെ വീടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇന്ത്യയെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവര്ക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്.

1.2 കോടിയിലധികം വീടുകളിൽ നിലവിൽ സേവനം നൽകുന്ന ജിയോ എയർ ഫൈബർ മികച്ച സേവനങ്ങൾ നൽകി അതിവേഗം വളരുകയാണ്. പുതിയ എയർഫൈബർ കണക്ഷൻ ലഭിക്കാൻ 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യാവുന്നതാണ്.

തിരഞ്ഞെടുത്ത ജിയോ എയർഫൈബർ, ജിയോ ഫൈബർ പ്ലാനുകൾക്കൊപ്പം കോംപ്ലിമെൻ്ററി ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷനും ജിയോ നേരത്തെ നൽകിയിരുന്നു.

എയ‍ർഫൈബർ ഉപഭോക്താക്കൾക്കും ഫോർമുല വൺ ഉൾപ്പെടെയുള്ള ഇന്ത്യൻ, ഇന്റ‍ർനാഷണൽ സ്പോർട്സ് ടൂർണമെൻ്റുകളുടെ തത്സമയ സ്ട്രീമിംഗിന് ആക്സസ് ലഭിക്കും.

പ്രീമിയർ ക്രിക്കറ്റ് ടൂർണമെൻ്റുകൾ, വനിതാ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ മറ്റ് പ്രധാന കായിക ഇവൻ്റുകൾ എന്നിവയുടെ നിരവധി ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ഫാൻകോഡ്.

1199 രൂപയിലും അതിന് മുകളിലുമുള്ള ജിയോ എയർഫൈബർ, ഫൈബർ പ്ലാനുകളിൽ സേവനങ്ങൾ ലഭ്യമാകും.

X
Top