റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ഐഡി ഫ്രഷ് നിര്‍മാണ ഹബ്ബുകള്‍ ഇനി കാനഡയിലും യുകെയിലും

യനാട് സ്വദേശി പി.സി മുസ്തഫയും സുഹൃത്തുക്കളും ചേര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച ഐഡി ഫ്രഷ് ഫുഡ് ആഗോള തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. റെഡി ടു കുക്ക് ഭക്ഷണവിപണിയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരായി മാറിയ കമ്പനി ഈ വര്‍ഷം അവസാനത്തോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

സിംഗപ്പൂര്‍, ശ്രീലങ്ക, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിള്‍ ഉള്‍പ്പെടെ അടുത്ത രണ്ടുവര്‍ഷത്തിനകം പത്ത് നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഐഡി ഫ്രഷ് ഗ്ലോബല്‍ സിഇഒയും ചെയര്‍മാനുമായ പി.സി മുസ്തഫ വ്യക്തമാക്കി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി വലിയ മാറ്റങ്ങള്‍ക്കാണ് കമ്പനി തയാറെടുക്കുന്നത്.

വിദേശ വിപണികളിലെ പ്രവര്‍ത്തനം ലളിതമാക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി പുതിയ മാതൃകയും കമ്പനി സ്വീകരിക്കുന്നുണ്ട്. ഈ പുതിയ മാതൃക വഴി ഓരോ വിപണിക്കുമുള്ള ഉത്പന്നങ്ങളുടെ 95 ശതമാനം നിര്‍മാണവും കമ്പനിയുടെ പ്രധാന കേന്ദ്രീകൃത ഫാക്ടറികളില്‍ പൂര്‍ത്തിയാക്കും.

അവശേഷിക്കുന്ന 5 ശതമാനം അവസാനഘട്ട പ്രക്രിയ മാത്രമായിരിക്കും പ്രാദേശിക വിപണികളിലെ ഹബ്ബുകളില്‍ വെച്ച് നടത്തുക. ഇത് നിര്‍മാണപ്രക്രിയ ലളിതമാക്കാനും ഉത്പന്നങ്ങളുടെ തനത് രുചിയും ഗുണമേന്മയും നഷ്ടപ്പെടാതെ ചെലവ് കുറയ്ക്കാനും സഹായിക്കുമെന്ന് പി.സി. മുസ്തഫ വ്യക്തമാക്കി.

കൂടുതല്‍ ഉത്പന്ന നിര പുറത്തിറക്കും
ബെംഗളൂരു ആസ്ഥാനമായണ് ഐഡി ഫ്രഷിന്റെ പ്രവര്‍ത്തനങ്ങള്‍. 2025 സാമ്പത്തികവര്‍ഷം 600 കോടി രൂപയായിരുന്നു വരുമാനം. നിലവിലുള്ള ഉത്പന്നങ്ങള്‍ക്ക് പുറമെ പുതിയ ഉത്പന്നനിര പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. റാഗി, ഓട്‌സ് എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയ ഏഴ് വ്യത്യസ്ത ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്.

റാഗി ചിപ്‌സ്, ഓട്‌സ് ചിപ്‌സ്, കോണ്‍ഫ്‌ളേക്‌സ് മിക്‌സ്ചര്‍, ബട്ടര്‍ മുറുക്ക് തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങളുമായി വിപണി പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മലയാളി സംരംഭകനായ പി.സി. മുസ്തഫയും സുഹൃത്തുക്കളും ചേര്‍ന്ന് ബെംഗളൂരുവിലെ ഒരു ചെറിയ കടയില്‍ നിന്ന് തുടങ്ങിയതാണ് ഐഡി ഫ്രഷ്. വയനാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് വളര്‍ന്ന്, ഐടി ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് പി.സി. മുസ്തഫ.

നിലവില്‍ ദക്ഷിണേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട് കമ്പനിക്ക്. അടുത്തിടെ ബ്രിട്ടീഷ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപാക്സ് പാര്‍ട്ണേഴ്സ് (Apax Partners) ഐഡി ഫ്രഷില്‍ വലിയ നിക്ഷേപം നടത്തിയിരുന്നു.

X
Top