ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല, പല വായ്പാ ദാതാക്കളും ലിബോര്‍ കരാറില്‍ തുടരുന്നു- ആര്‍ബിഐ

ന്യൂഡല്‍ഹി: നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പല വായ്പാ ദാതാക്കളും വീഴ്ച വരുത്തുന്നതായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ലിബോറിനെ മാനദണ്ഡമാക്കി സാമ്പത്തിക കരാറുകളിലേര്‍പ്പെടരുതെന്നും പകരം ബദല്‍ റഫറന്‍സ് നിരക്ക് (എആര്‍ആര്‍) ബെഞ്ച്മാര്‍ക്കാക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ലിബോര്‍ നിരക്കിനെ അടിസ്ഥാനമാക്കി നിരവധി ട്രേഡ് ക്രെഡിറ്റ് നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന എക്‌സിക്യുട്ടീവുകളുമായി നടത്തിയ യോഗത്തില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടി.

ലിബോര്‍ റേറ്റ് ഉപയോഗിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്തികളില്‍ ഫാള്‍ബാക്ക് ക്ലോസുകള്‍ ഉപയോഗിക്കാന്‍ പ്രയാസം നേരിടുന്നതായി ബാങ്കുകള്‍ പറയുന്നു. അത്തരം അക്കൗണ്ടുകളുടെ കാര്യത്തില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) വികസിപ്പിക്കാന്‍ ബാങ്കുകളോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചു. ഇടപാടിലെ റെഫറന്‍സ് നിരക്ക് ലഭ്യമല്ലെങ്കില്‍ ഒരു പുതിയ റഫറന്‍സ് നിരക്ക് ഉടമ്പടിയില്‍ ചേര്‍ക്കുന്നതാണ് ഫാള്‍ബാക്ക് ക്ലോസ്.

പ്രശ്‌നം ലെഗസി കരാറുകളുമായി ബന്ധപ്പെട്ടതാണെന്നും മിക്ക വായ്പാദാതാക്കളും ഫാള്‍ബാക്ക് ക്ലോസുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ബാങ്ക് എക്‌സിക്യുട്ടീവ് പറഞ്ഞു.

X
Top