ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കേരളം 1500 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും.

ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 26 മുതൽ വിതരണം ചെയ്യും. ജൂൺ ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണ്.

എല്ലാമാസവും പെൻഷനും വിതരണം ചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് തീരുമാനം.

കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും.

ഈ വർഷം ഡിസംബർ വരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

X
Top