Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ച് സ്‌നാപ്ഡീലിന്റെ പാരന്റ് കമ്പനി എയ്‌സ്‌വെക്ടര്‍

മുംബൈ: ഇ-കൊമേഴ്സ് മാര്‍ക്കറ്റ്‌പ്ലേസായ സ്നാപ്ഡീലിന്റെ മാതൃ കമ്പനി ഏസ്വെക്ടര്‍, പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ രഹസ്യ കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു.

സ്‌നാപ്ഡീലിന് പുറമെ, സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (SaaS) പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ്, കണ്‍സ്യൂമര്‍ ബ്രാന്‍ഡ് നിര്‍മ്മാണ സ്ഥാപനമായ സ്റ്റെല്ലാര്‍ ബ്രാന്‍ഡ്സ് എന്നിവയും ഗുരുഗ്രാം ആസ്ഥാനമായുള്ള ഏസ്വെക്ടറിന്റെ അനുബന്ധ കമ്പനികളാണ്.

ഇതില്‍, യൂണികൊമേഴ്സ് 2024 ല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ഐപിഒ 168.32 തവണ ഓവര്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു

കുനാല്‍ ബഹലും രോഹിത് ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ച ഏസ്വെക്ടര്‍, രഹസ്യ പ്രീ-ഫയലിംഗാണ് തെരഞ്ഞെടുത്തത്. ഇത് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസില്‍ (DRHP) ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കുന്നു.

X
Top