
ന്യൂഡല്‍ഹി: സുമിറ്റോമോ മിറ്റ്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഫുള്ളര്‍ട്ടണ്‍ ഇന്ത്യ ക്രെഡിറ്റ് കമ്പനി ഏറ്റെടുത്തിരുന്നു. അതിന് അവര്‍ ഇ്യയില്‍ 5,500 കോടി രൂപ (670 മില്യണ്‍ ഡോളര്‍) നികുതി അടയ്ക്കണം.
ഇത് ജാപ്പനീസ് വായ്പ ദാതാവ് നീക്കിവച്ചതിനെക്കാള്‍ വളരെ കൂടുതലാണ്. ഏകദേശം 2 ബില്യണ്‍ ഡോളറിനാണ് സുമിറ്റമോ ഫുള്ളര്‍ടണെ ഏറ്റെടുത്തത്.
വില്‍പനക്കാരനായ ഫുള്ളര്‍ട്ടണ്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് പി.ടി.ഇ.യുടെ പേരില്‍ തുക അടയ്ക്കാന്‍ നികുതി വകുപ്പ് സുമിറ്റാമോ ആവശ്യപ്പെട്ടിട്ടുണ്ട്, ഏറ്റെടുക്കല്‍ സമയത്ത് തുക തടഞ്ഞുവയ്‌ക്കേണ്ടതായിരുന്നുവെന്ന് നികുതി വകുപ്പ് കരുതുന്നു. സുമിറ്റോമോ മിറ്റ്‌സുയി 170 മില്യണ്‍ ഡോളറാണ് ഇടപാടിനായി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ കരാറിന്റെ അധിക നികുതി ബാധ്യത 500 മില്യണ്‍ ഡോളറായി ഉയര്‍ന്നു. നവംബര്‍ അവസാനത്തോടെയാണ് നികുതി അടയ്ക്കാന്‍ അധികൃതര്‍ കമ്പനിയോടാവശ്യപ്പെട്ടത്.
കെയ്ര്‍ണ്‍ എനര്‍ജി പിഎല്‍സി മുതല്‍ വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സി വരെയുള്ള ആഗോള കമ്പനികളുമായുള്ള മള്‍ട്ടി-ഇയര്‍ ടാക്‌സ് തര്‍ക്കങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചതിന് ശേഷമാണ് നിലവിലെ പ്രശ്‌നം ഉടലെടുത്തത്.
ഇത് ബിസിനസ്സ് സൗഹൃദ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്ന് വിമര്‍ശനമുയരുന്നു.






