100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ജെഎൽആർ ഇന്ത്യയുടെ ഒന്നാം പാദ റീട്ടെയിൽ വിൽപ്പനയിൽ സർവകാല റെക്കോർഡ്

2026-27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 1,665 വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പനയുമായി ജെഎൽആർ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാം പാദ പ്രകടനം കൈവരിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ്.

മൊത്തവിൽപ്പനയും 4 ശതമാനം വർധിച്ച് 1,694 യൂണിറ്റിലെത്തി. ഒന്നാം പാദത്തിലെ റീട്ടെയിൽ വിൽപ്പനയുടെ 85 ശതമാനവും റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട്, ഡിഫെൻഡർ മോഡലുകളാണ് സ്വന്തമാക്കിയത്. ഡിഫെൻഡർ തുടർച്ചയായും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുകയാണ്.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ തുടർന്ന് റേഞ്ച് റോവർ എസ്‌വി, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌വി മോഡലുകൾക്ക് ജെഎൽആർ ഇന്ത്യ പുതുക്കിയ വില പ്രഖ്യാപിച്ചിരുന്നു.

മോഡലിനെ ആശ്രയിച്ച് 75 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്ന ഈ പ്രഖ്യാപനത്തെ തുടർന്ന് എസ്‌വി മോഡലുകളെക്കുറിച്ചുള്ള ഉപഭോക്തൃ അന്വേഷണങ്ങളും ബെസ്‌പോക്ക് വാഹനങ്ങളോടുള്ള ആവശ്യകതയും ഗണ്യമായി വർധിച്ചതായി കമ്പനി അറിയിച്ചു. ശക്തമായ പുതിയ ഉൽപ്പന്ന നിരയുടെ പിന്തുണയോടെ 2026-27 സാമ്പത്തിക വർഷത്തിലും മികച്ച വളർച്ച തുടരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

“2026-27 സാമ്പത്തിക വർഷത്തിന് ശക്തമായ തുടക്കമാണ് ലഭിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാം പാദ റീട്ടെയിൽ പ്രകടനമാണിത്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട്, ഡിഫെൻഡർ മോഡലുകൾക്കുള്ള ആവശ്യകത തുടർന്നും ശക്തമാണ്.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ആഡംബര വാഹന വിപണിക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും എസ്‌വി ശ്രേണിയിലെയും റേഞ്ച് റോവറിന്റെ പ്രത്യേക പതിപ്പുകളിലെയും ബെസ്‌പോക്ക് വാഹനങ്ങളിലെയും ഉപഭോക്തൃ താൽപര്യം കൂടുതൽ വർധിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ശക്തമായ ഉൽപ്പന്ന നിരയുടെ കരുത്തിൽ ഈ മുന്നേറ്റം തുടരുമെന്ന ആത്മവിശ്വാസവുമുണ്ട്.” ജെഎൽആർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാജൻ അംബ പറഞ്ഞു:

X
Top