ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് പ്രീ സീരീസ് സി റൗണ്ടിൽ 27.5 മില്യൺ ഡോളർ സമാഹരിച്ചു

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് സി ഫണ്ടിംഗ് റൗണ്ടിൽ 27.5 മില്യൺ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ചു.

ഇതോടെ ലോഞ്ച് വെഹിക്കിൾ നിർമ്മാതാക്കളായ സ്കൈറൂട്ടിന്റെ ഫണ്ടിംഗ് കോർപ്പസ് 95 മില്യൺ ഡോളറിലെത്തി. മറ്റു ഇന്ത്യൻ ബഹിരാകാശ-സാങ്കേതിക സ്റ്റാർട്ട്പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പിക്സൽ ഇതുവരെ 71 മില്യൺ ഡോളറും അഗ്നികുൽ കോസ്മോസ് 40 മില്യണും വെഞ്ച്വർ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒന്നിലധികം പരിക്രമണ വിക്ഷേപണങ്ങളുമായി ആഗോള സാറ്റലൈറ്റ് വിക്ഷേപണ സേവന വിപണിയിലേക്ക് പ്രവേശിക്കുകയെന്ന ലക്ഷ്യത്തിനായി ഈ ഫണ്ടുകൾ ഉപയോഗിക്കാൻ സ്കൈറൂട്ട് പദ്ധതിയിടുന്നു.

ഇൻഫ്രാസ്ട്രക്ചറിൽ വർധിച്ച നിക്ഷേപം, സാങ്കേതിക നേതൃത്വത്തെ ശക്തിപ്പെടുത്തൽ, മുൻനിര പ്രതിഭകളെ ആകർഷിക്കൽ, ലോഞ്ച് ഫ്രീക്വൻസിയും കഴിവുകളും വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നതായി കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയ്‌റോസ്‌പേസ് 2018-ൽ ബഹിരാകാശ ശാസ്ത്രജ്ഞരായ പവൻ കുമാർ ചന്ദനയും നാഗ ഭാരത് ഡാകയും ചേർന്നാണ് സ്ഥാപിച്ചത്.

2022 നവംബറിൽ, ഇന്ത്യയുടെ സ്വകാര്യമായി വികസിപ്പിച്ച ആദ്യത്തെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു , ഇത് ബഹിരാകാശ വിക്ഷേപണ വിപണിയിലേക്കുള്ള ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയുടെ പ്രവേശനത്തെ അടയാളപ്പെടുത്തി.

X
Top