ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 100 റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളെ(Real Estate Brands) തെരഞ്ഞെടുത്ത ഹുറൂൺ ഇന്ത്യ റേറ്റിങ്സിൽ(Hurun india ratings) കേരളത്തിൽനിന്ന് ഒന്നാംസ്ഥാനം നേടിയത് സ്കൈലൈൻ ബിൽഡേഴ്സ്(Skyline Builders).
ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ഹുറൂൺ ഇന്ത്യയുടെ ഫൗണ്ടറും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ സ്കൈലൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ സഹൽ അസീസിന് അവാർഡ് സമ്മാനിച്ചു.
ഇന്ത്യയിലെ 100 മികച്ച റിയൽ എസ്റ്റേറ്റ് ബ്രാൻഡുകളിൽ 67ാം സ്ഥാനമാണ് സ്കൈലൈനിന്.
ഈയിടെ ദുബൈ ജുമൈറ വില്ലേജ് സർക്കിളിൽ ‘അവന്റ് ഗാർഡ്’ എന്ന പാർപ്പിട പദ്ധതി അവതരിപ്പിച്ച് ആഗോള പ്രവേശനത്തിന് നാന്ദികുറിച്ചു.
സ്കൈലൈൻ ഹെക്ടേഴ്സ് എന്ന പുതിയ വിഭാഗത്തിനു കീഴിൽ കൊച്ചി കൂനമ്മാവിൽ സ്കൈലൈൻ സാങ്ച്വറി എന്ന പേരിലും കോട്ടയത്ത് കളത്തിപ്പടിയിൽ സ്കൈലൈൻ സെൻട്രൽ അവന്യൂ എന്നപേരിലും പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് പുത്തനുണർവ് പകരുന്ന നൂതന സംരംഭങ്ങളാണ് ഇവയെന്ന് സ്കൈലൈൻ ബിൽഡേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ അസീസ് പറഞ്ഞു.