Alt Image
നെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തി ഗോൾഡ്‌മാൻ സാക്‌സ്

ജനുവരിയിലെ എസ്‌ഐപി നിക്ഷേപം 31,000 കോടി

മുംബൈ: ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 31,000 കോടി രൂപക്ക്‌ മുകളില്‍ തുടര്‍ന്നു.ഡിസംബറിലും 31,002 കോടി രൂപയാണ്‌ പ്രതിമാസ എസ്‌ഐപി അക്കൗണ്ടുകളിലേക്ക്‌ എത്തിയത്‌.

എസ്‌ഐപി നിക്ഷേപം വാര്‍ഷിക അടിസ്ഥാനത്തില്‍ 17 ശതമാനമാണ്‌ വര്‍ധിച്ചത്‌. 2025 ജനുവരിയില്‍ എസ്‌ഐപി വഴി 26,400 കോടി രൂപയായിരുന്നു നിക്ഷേപിക്കപ്പെട്ടത്‌.

എസ്‌ഐപി നിക്ഷേപം സ്ഥിരതയോടെ തുടരുന്നത്‌ ദീര്‍ഘകാല നിക്ഷേപകര്‍ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നതിന്റെ സൂചനയാണ്‌. അതേ സമയം ജനുവരിയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 14 ശതമാനം കുറഞ്ഞു. ഡിസംബറില്‍ 28,054 കോടി രൂപയായിരുന്ന നിക്ഷേപം ജനുവരിയില്‍ 24,028 കോടി രൂപയായാണ്‌ കുറഞ്ഞത്‌.

2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്വിറ്റി ഫണ്ട്‌ നിക്ഷേപത്തില്‍ 39 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 39,687 കോടി രൂപയുടെ നിക്ഷേപമാണ്‌ ഇക്വിറ്റി ഫണ്ടുകളിലെത്തിയത്‌.

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 81.01 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത്‌ ഡിസംബറില്‍ 80.23 ലക്ഷം കോടി രൂപയായിരുന്നു.

X
Top