രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ ഇന്ത്യന്‍ വിപണിയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു

മുംബൈ: ആഗോള ബ്രോക്കറേജായ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ ഇന്ത്യന്‍ ഓഹരി വിപണിയെ ഡൗണ്‍ഗ്രേഡ്‌ ചെയ്‌തു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്‌റ്റിയില്‍ ലക്ഷ്യമാക്കുന്ന നിലവാരം വെട്ടിക്കുറക്കുകയും ചെയ്‌തു. 2027 മാര്‍ച്ചോടെ നിഫ്‌റ്റി 25,900 പോയിന്റിലേക്ക്‌ ഉയരുമെന്നാണ്‌ ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ നിഗമനം. നേരത്തെ 29,300 പോയിന്റാണ്‌ ലക്ഷ്യമാക്കിയിരുന്നത്‌.

ഈയാഴ്‌ച മറ്റൊരു ആഗോള ബ്രോക്കറേജ്‌ ആയ ബെര്‍ണ്‍സ്‌റ്റെയ്‌നും നിഫ്‌റ്റിയുടെ ടാര്‍ജറ്റ്‌ വെട്ടിക്കുറച്ചിരുന്നു. നിഫ്‌റ്റിയില്‍ ലക്ഷ്യമാക്കുന്ന നിലവാരം 26,000 പോയിന്റായാണ്‌ വെട്ടിക്കുറച്ചത്‌.

വിപണി ചാഞ്ചാട്ടം നേരിടുന്ന സാഹചര്യത്തില്‍ നേരത്തെ സിറ്റി, നോമുറ എന്നീ ബ്രോക്കറേജുകളും നിഫ്‌റ്റിയുടെ മുന്നേറ്റ സാധ്യതയെ കുറിച്ചുള്ള വിശകലനത്തില്‍ മാറ്റം വരുത്തിയിരുന്നു.

2026 ഡിസംബറോടെ നിഫ്‌റ്റി 24,900 പോയിന്റിലെത്തുമെന്നാണ്‌ നോമുറയുടെ നിഗമനം. സിറ്റി ലക്ഷ്യമാക്കുന്ന നിലവാരം 27,000 പോയിന്റാണ്‌.

X
Top