ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

ടൂറിസം സംരംഭങ്ങളുടെ അനുമതി ഏകജാലകത്തിലേക്ക്

കൊച്ചി: ടൂറിസം സംരംഭങ്ങളുടെ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ലൈസൻസ് നടപടികള്‍ ഓണ്‍ലൈൻ വഴിയാക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവും വ്യക്തമാക്കി. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച ടൂറിസം ഹോസ്പിറ്റാലിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മറ്റ് വ്യവസായങ്ങള്‍ പോലെ ടൂറിസം സംരംഭങ്ങള്‍ക്കും ഏകജാലക സംവിധാനം ആവശ്യമാണ്. ലെയ്‌സണ്‍ സംവിധാനമാണ് നിലവിലുള്ളത്. ടൂറിസം ഇൻവെസ്റ്റ്മെന്റ് ഡെസ്‌കിനെ വ്യവസായ ഏകജാലക സംവിധാനവുമായി ബന്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് വ്യവസായനയം വിശദീകരിച്ചു. കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാല്‍, എം.ഡി. എസ്. ഹരികിഷോർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.എസ്‌.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

X
Top