ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

രാകേഷ് ജുന്‍ജുന്‍വാലയുടെ റെയര്‍ നിക്ഷേപമിറക്കി, രണ്ട് ദിവസത്തില്‍ 40 ശതമാനം ഉയര്‍ന്ന് സിംഗര്‍ ഓഹരി

മുംബൈ: സിംഗര്‍ ഓഹരി തുടര്‍ച്ചയായ രണ്ടാം ദിവസവും മികച്ച പ്രകടനം കാഴ്ചവച്ചു. അന്തരിച്ച നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കമ്പനിയായ റെയര്‍ നിക്ഷേപമിറക്കിയതിനെ തുടര്‍ന്നാണ് ഇത്. ചൊവ്വാഴ്ച 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി ബുധനാഴ്ച 18 ശതമാനത്തിലധികം ഉയരുകയായിരുന്നു.

നിലവില്‍ 82 രൂപയിലാണ് ഓഹരിയുള്ളത്. ലഭ്യമായ കണക്കുകള്‍ പ്രകാരം, ജുന്‍ജുന്‍വാലയുടെ അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ റെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്, സിംഗറിന്റെ 4,250,000 ഓഹരികളാണ് സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 53.50 രൂപ നിരക്കിലായിരുന്നു ഇടപാട്.

ആഗസ്റ്റ് 14ന് രാകേഷ് ജുന്‍ജുന്‍വാല മരിച്ചതിന് ശേഷം റെയര്‍ നടത്തുന്ന ആദ്യത്തെ നിക്ഷേപമാണ്‌ സിംഗറിലേത്. ഗൃഹോപകരണങ്ങളുടെയും തയ്യല്‍ മെഷീന്റെയും നിര്‍മാതാക്കളാണ് സിംഗര്‍. കഴിഞ്ഞ മാസം 87 ശതമാനം ഉയരാന്‍ കമ്പനി ഓഹരിയ്ക്കായിരുന്നു. ആറ് മാസത്തിനിടെ 40 ശതമാനത്തിലധികവും ഈ കലണ്ടര്‍ വര്‍ഷത്തില്‍ 32 ശതമാനത്തിലധികവും ഓഹരി നേട്ടമുണ്ടാക്കി.

X
Top