പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ശ്രീ റാം ട്വിസ്റ്റക്‌സ്‌ ഐപിഒ ഫെബ്രുവരി 23 മുതല്‍

രുത്തി നൂല്‍ ഉല്‍പ്പാദന കമ്പനിയായ ശ്രീ റാം ട്വിസ്റ്റക്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 23ന്‌ തുടങ്ങും. ഫെബ്രുവരി 25 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 95-104 രൂപയാണ്‌ ഇഷ്യു വില. 144 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഫെബ്രുവരി 26ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും.

മാര്‍ച്ച്‌ രണ്ടിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. 110.24 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. 1.06 ലക്ഷം ഓഹരികളാണ്‌ വില്‍ക്കുന്നത്‌. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 415.7 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 39 കോടി രൂപ വിന്റ്‌ പവര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും 14.89 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനും 44 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യത്തിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും കമ്പനി വിനിയോഗിക്കും.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top