യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ പദ്ധതിയുമായി ശ്രീ രേണുക ഷുഗേഴ്‌സ്

മുംബൈ: ശ്രീ രേണുക ഷുഗേഴ്‌സ് അതിന്റെ എത്തനോൾ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ പദ്ധതിയിടുന്നു. 2022 ഡിസംബറോടെ അതിന്റെ ശേഷി നിലവിലെ 720 കെഎൽപിഡിയിൽ നിന്ന് 1250 കെഎൽപിഡിയായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലീകരണം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.62 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 50.25 രൂപയിലെത്തി.

എത്തനോൾ മിശ്രിതം സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റിന്റെ നയങ്ങൾ കാരണം ഉത്പന്നത്തിനുള്ള വൻതോതിലുള്ള ആവശ്യം പരിഗണിച്ച് 2021 ജൂൺ 25 ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗം അവരുടെ എത്തനോൾ ഉൽപ്പാദനം 970 കിലോ ലിറ്ററിൽ (കെഎൽപിഡി) നിന്ന് 1400 കെഎൽപിഡി ആയി വികസിപ്പിക്കാൻ അംഗീകാരം നൽകിയിരുന്നു. പ്രസ്തുത വിപുലീകരണ പദ്ധതിക്ക് 450 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്ക് വിധേയമായി 80 ശതമാനമാണ് കമ്പനിയുടെ ശേഷി ഉപയോഗ നിലവാരം. ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര, ഹരിത ഊർജ്ജം (എഥനോൾ, പുനരുപയോഗ ഊർജ്ജം) ഉത്പാദകരിൽ ഒന്നാണ് ശ്രീ രേണുക ഷുഗേഴ്സ്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ശുദ്ധീകരണശാല കമ്പനിയുടെ ഉടമസ്ഥതിയിലാണ്. എന്നാൽ കഴിഞ്ഞ പാദത്തിൽ കമ്പനി 113.30 കോടി രൂപയുടെ ഏകീകൃത അറ്റ ​​നഷ്ടം രേഖപ്പെടുത്തിയിരുന്നു.

X
Top