കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഷെല്ലിന്റെ ത്രൈമാസ ലാഭത്തിൽ വൻ കുതിച്ച് ചാട്ടം

ഡൽഹി: ഉയർന്ന ഇന്ധന വിലയുടെ പിൻബലത്തിൽ ത്രൈമാസ ലാഭം അഞ്ചിരട്ടിയിലധികം ഉയർന്ന് 18 ബില്യൺ ഡോളറായതായി അറിയിച്ച് ബ്രിട്ടീഷ് എനർജി കമ്പനിയായ ഷെൽ പിഎൽസി. കൂടാതെ കമ്പനി ഓഹരി ഉടമകൾക്ക് മറ്റൊരു ബമ്പർ സ്റ്റോക്ക് ബൈബാക്ക് സമ്മാനിച്ചു. 2022 ന്റെ രണ്ടാം പാദത്തിൽ തങ്ങൾ ശക്തമായ സാമ്പത്തിക ഫലങ്ങൾ നൽകിയതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ബെൻ വാൻ ബർഡൻ ഫല പ്രസ്താവനയ്‌ക്കൊപ്പം പറഞ്ഞു.

ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എനർജി കമ്പനി മറ്റൊരു 6 ബില്യൺ ഡോളറിന്റെ ഷെയർ ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം കമ്പനി സമാനമായ ഷെയർ ബൈബാക്ക് പ്രഖ്യാപിച്ചിരുന്നു. 2020 ഇതേ കാലയളവിലെ 18.1 ബില്യൺ ഡോളറിന്റെ നഷ്ടത്തിൽ നിന്ന് 2021 രണ്ടാം പാദത്തിൽ ഷെൽ 3.4 ബില്യൺ ഡോളറിന്റെ ലാഭത്തിലേക്ക് കുതിച്ചുയർന്നിരുന്നു. കൂടാതെ റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം എണ്ണ, വാതക വിലകൾ വീണ്ടും ഉയർന്നത് കമ്പനിക്ക് നേട്ടമായി.

ഈ വർഷമാദ്യം, റഷ്യൻ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് 3.9-ബില്യൺ ഡോളറിന്റെ ചിലവുണ്ടായിരുന്നിട്ടും ഷെൽ 7.1 ബില്യൺ ഡോളറിന്റെ ആദ്യ പാദ ലാഭം രേഖപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് ഷെൽ പിഎൽസി. വരുമാനവും ലാഭവും അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഇത്.

X
Top