രാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’

1000 കോടി കടന്ന് ഷാരൂഖ് ചിത്രം ‘ജവാന്‍’

വേള്‍ഡ് ബോക്‌സോഫീസില്‍ ആയിരം കോടി ക്ലബ്ബില്‍ കയറി ഷാരൂഖ് ചിത്രം ജവാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ആയിരം കോടി ക്ലബ്ബില്‍ എത്തിയ വിവരം എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

സംവിധായകന്‍ അറ്റ്‌ലീയും എക്‌സ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ദൈവം കരുണയുള്ളവനാണ്, എല്ലാവനര്‍ക്കും നന്ദി, അറ്റ്‌ലി കുറിച്ചു.

ലോകമെമ്പാടും ബോക്‌സോഫീസില്‍ 1004.92 കോടി രൂപയാണ് ജവാന്റെ ഇതുവരെയുള്ള കളക്ഷന്‍. പുതിയ നേട്ടത്തോടെ ആയിരം കോടി ക്ലബ്ബില്‍ ഇടംനേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലി മാറി.

ഈ വര്‍ഷമാദ്യം ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ അഭിനയിച്ച ‘പഠാന്‍’ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസില്‍ 1000 കോടി പിന്നിട്ടിരുന്നു.

ജനുവരി 25നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഏകദേശം നാലാഴ്ചയ്ക്ക് ശേഷമായിരുന്നു ആയിരം കോടി കടന്നുള്ള കുതിപ്പ്. പഠാനുമായി താരതമ്യം ചെയ്യുമ്പോള്‍, ജവാന്‍ 18 ദിവസങ്ങള്‍ ആയിരം കോടി കടന്നത്.

ശനിയാഴ്ച മാത്രം ജവാന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 979.08 കോടി രൂപയാണ്. ഞായറാഴ്ച മാത്രം 25.84 കോടി നേടി.

ഇതോടെയാണ് ലോകമെമ്പാടുമുള്ള മൊത്തം ഗ്രോസ് 1004 കോടിയിലെത്തിയത്.

X
Top