ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

10 ശതമാനത്തോളം നേട്ടമുണ്ടാക്കി വൊഡാഫോണ്‍ ഐഡിയ ഓഹരി

ന്യൂഡല്‍ഹി: വിപണി പ്രവണതയുടെ ചുവടുപിടിച്ച് വൊഡാഫോണ്‍ഐഡിയ ഓഹരികള്‍ ബുധനാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു.9.49 ശതമാനം ഉയര്‍ന്ന് 8.65 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസമായി ഓഹരി താഴ്ച വരിക്കുകയായിരുന്നു.

മൊത്തം ടെലികോം മേഖല ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള തീയതി എടിസിയുമായി ചേര്‍ന്ന് നീട്ടാന്‍ കമ്പനി തീരുമാനിച്ചിരുന്നു. തീയതി മാറ്റിയ ശേഷം ഓഹരി ശ്രദ്ധാകേന്ദ്രമാണ്.

ഡിസംബര്‍ 10 ന്, വോഡഫോണ്‍ ഐഡിയ അതിന്റെ റെഗുലേറ്ററി ഫയലിംഗില്‍ കമ്പനിയും എടിസി ടെലികോം ഇന്‍ഫ്രാസ്ട്രക്ചറും (എടിസി) കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചര്‍ (ഒസിഡി) സബ്സ്‌ക്രിപ്ഷന്റെ അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടിയതായി പ്രസ്താവിച്ചു. വോഡഫോണ്‍ ഐഡിയ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ ഒക്ടോബറില്‍, എടിസിക്ക് 1,600 കോടി രൂപ കടപത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നല്‍കി. കടപ്പത്രങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഒന്നോ അതിലധികമോ തവണകളായാണ് ഇഷ്യു ചെയ്യുക.

സമാഹരിക്കുന്ന ഫണ്ട്, മാസ്റ്റര്‍ ലീസ് കരാറുകള്‍ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വോഡഫോണ്‍ ഐഡിയ എടിസിക്ക് നല്‍കാനുള്ള തുകയായും വകയിരുത്തും.റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ഈ കടപ്പത്രങ്ങള്‍ക്ക് പ്രതിവര്‍ഷം 11.2% കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കും, കൂടാതെ ആദ്യ ഗഡു ഇഷ്യൂ ചെയ്ത് പരമാവധി 18 മാസത്തെ കാലാവധിയില്‍ അര്‍ദ്ധ വാര്‍ഷികമായി തുക നല്‍കപ്പെടും.

X
Top