ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

ശക്തി പമ്പ്‌സിന് എക്‌സിം ബാങ്കിൽ നിന്ന് 6 മില്യൺ ഡോളർ ലഭിച്ചു

മുംബൈ: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജല പമ്പിംഗ് സംവിധാനം വിതരണം ചെയ്യുന്നതിനായി 6 മില്യൺ ഡോളറിന്റെ അഡ്വാൻസ് ലഭിച്ചതായി ശക്തി പമ്പ്‌സ് (ഇന്ത്യ) അറിയിച്ചു. ഉഗാണ്ട സർക്കാരിനെ പ്രതിനിധീകരിച്ച് എക്‌സിം ബാങ്കാണ് തുക കൈമാറിയതെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഈ അറിയിപ്പിന് പിന്നാലെ ശക്തി പമ്പ്‌സ് (ഇന്ത്യ) ഓഹരികൾ 5.15% ഉയർന്ന് 509.65 രൂപയിലെത്തി.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജല പമ്പിംഗ് സംവിധാനത്തിന്റെ വിതരണത്തിനായി ഉഗാണ്ട സർക്കാരിന്റെ ജല-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് കമ്പനിക്ക് ഓർഡർ ലഭിച്ചിരുന്നു. ഈ ഓർഡറുമായി ബന്ധപ്പെട്ടാണ് എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ (എക്‌സിം ബാങ്ക്) നിന്ന് കമ്പനിക്ക് 6 മില്യൺ ഡോളറിന്റെ അഡ്വാൻസ് ലഭിച്ചത്.

ഓർഡർ പ്രകാരം 2022 ഒക്‌ടോബർ മുതൽ കമ്പനി ഉത്പന്നങ്ങളുടെ വിതരണം ആരംഭിക്കും. ഊർജ്ജ-കാര്യക്ഷമമായ പമ്പുകളും മോട്ടോറുകളും നിർമ്മിക്കുന്ന കമ്പനിയാണ് ശക്തി പമ്പ്സ് (ഇന്ത്യ). ഇന്ത്യയിലെ സോളാർ പമ്പ് വിപണിയിൽ മുൻനിര സ്ഥാനമുള്ള ശക്തി ആഗോളതലത്തിൽ 100-ലധികം രാജ്യങ്ങളിലേക്ക് വിപുലമായ പമ്പിംഗ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

X
Top